Categories: Gossips

ഒപ്പം കിടന്നാല്‍ അവസരം നല്‍കാമെന്ന് ഒരു സംവിധായകന്‍ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് യാഷിക

സിനിമയില്‍ കാസ്റ്റിങ് കൗച്ച് എന്ന ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ള നടിമാര്‍ വളരെ അധികമാണ്. പല മുന്‍നിര സംവിധായകരില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും തങ്ങള്‍ക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. നടി യാഷിക ആനന്ദ് അത്തരത്തില്‍ നടത്തിയ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തമിഴിലെ ഒരു മുന്‍നിര സംവിധായകന്‍ തന്നെ മോശം രീതിയില്‍ സമീപിച്ചിട്ടുണ്ടെന്ന് യാഷിക പറയുന്നു. കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് ഈ സംവിധായകന്‍ പറഞ്ഞു. ഇത്തരത്തില്‍ സഹകരിക്കുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ വാരിക്കോരി കിട്ടുമെന്നാണ് താരം പറയുന്നത്.

തമിഴിലെ ഒരു മുന്‍നിര സംവിധായകന്‍ തനിക്കൊപ്പം കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് എന്നോടു പറഞ്ഞു. മാനവും അഭിമാനവും പണയംവെച്ച് അഭിനയിക്കേണ്ട ആവശ്യം എനിക്കില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ അയാള്‍ക്ക് മറുപടി നല്‍കി. അന്ന് തനിക്കുണ്ടായ മാനസിക വിഷമത്തില്‍ നിന്ന് പിന്നീട് മോചനം ലഭിച്ചു. മാത്രമല്ല അയാളില്‍ നിന്ന് പിന്നീട് അത്തരത്തിലൊരു സമീപനം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും യാഷിക പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

3 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

3 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

3 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

3 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

3 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

3 hours ago