Categories: Gossips

ഗോള്‍ഡ് ഇന്നുമുതല്‍; സിനിമയുടെ കഥ പറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഇന്നുമുതല്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോള്‍ഡിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നേരവും പ്രേമവും പോലെ എല്ലാം തികഞ്ഞ സിനിമയല്ല ഗോള്‍ഡ് എന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമാകുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

Gold Film

‘നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫക്ട് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങള്‍ക്കു ഗോള്‍ഡ് ഇഷ്ടപെടാന്‍ സാധ്യത ഇണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിനു ശേഷം ഫ്രീ ആണെങ്കില്‍ ഇഷ്ടപെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്ബാക്ക് തുറന്നു പറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കൊളം ആക്കുന്നില്ല. സോറി ഫോര്‍ ദി ഡീലേ ഫ്രം മൈ സൈഡ് ഫ്രണ്ട്സ്. ബാക്കി നിങ്ങള് കണ്ടിട്ട് പറ.’  അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

13 minutes ago

അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നു; പരാതിയുമായി ഐശ്വര്യ റായി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

13 minutes ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

13 minutes ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

14 minutes ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago