Categories: Gossips

വീട്ടിലെ ജോലിക്കാരിക്ക് നാല് ലക്ഷവും സ്വര്‍ണ വളയും നല്‍കി നയന്‍താര; പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ

മരുമകള്‍ നയന്‍താരയെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്‍താരയാണെന്ന് മീന കുമാരി പറഞ്ഞു. ബുദ്ധിമുട്ടും പ്രയാസങ്ങളും പറഞ്ഞ് ആര് വന്നാലും അവരെ ഒരു മടിയുമില്ലാതെ സഹായിക്കുന്ന സ്വഭാവമാണ് നയന്‍താരയുടേതെന്നാണ് മീന കുമാരി പറയുന്നത്.

ഹാപ്പി മെയ്ഡ്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടന വേളയില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു അവര്‍.

Nayanthara and Vignesh

‘ എന്റെ മകന്‍ വിഘ്‌നേഷും മരുമകള്‍ നയന്‍താരയും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്‍മാരും. ഒരിക്കല്‍ അവരിലൊരു സ്ത്രീ അവര്‍ക്ക് നാല് ലക്ഷം രൂപയുടെ കടമുണ്ടെന്നും അതിനാല്‍ ജീവിതം ദുരിതത്തിലാണെന്നും നയന്‍താരയോട് പറഞ്ഞു. ഉടന്‍ തന്നെ അത്രയും തുക നല്‍കിയിട്ട് കടങ്ങളെല്ലാം തീര്‍ക്കാന്‍ അവരോട് പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് നല്‍കണമെങ്കില്‍ വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടാകണം. രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്നവരാണ് അവര്‍. നയന്‍താരയുടെ അമ്മ അവരുടെ കൈയിലെ സ്വര്‍ണവളയും ആ സ്ത്രീക്ക് ഊരിനല്‍കിയിട്ടുണ്ട്,’ മീനാ കുമാരി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

56 minutes ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 hour ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 hour ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

1 hour ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

1 hour ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

2 hours ago