Categories: Gossips

ആടുതോമ വീണ്ടും വരുന്നു; ആരാധകരെ ആവേശത്തിലാക്കി ലാലേട്ടന്റെ പ്രഖ്യാപനം

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ മലയാളികള്‍ ഒരു സംശയവും ഇല്ലാതെ പറയും ‘ആടുതോമ’ എന്ന്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലാണ് മോഹന്‍ലാല്‍ ആടുതോമയായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു.

എല്ലാവിധ നൂതന സാങ്കേതിക വിദ്യകളോടും കൂടി സ്ഫടികം വീണ്ടും തിയറ്ററുകളിലെത്തുന്നു. 2023 ഫെബ്രുവരി ഒന്‍പതിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ സ്ഫടികം എത്തുക. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

‘എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…
‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.’ മോഹന്‍ലാല്‍ കുറിച്ചു.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

4 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

4 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

4 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

10 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

10 hours ago