Categories: Gossips

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ശക്തമായ പ്രണയം; റിമയും ആഷിഖും ഒന്നിച്ചത് ഇങ്ങനെ

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സംവിധായകന്‍ എന്ന നിലയില്‍ ആഷിഖ് അബുവും അഭിനേത്രി എന്ന നിലയില്‍ റിമ കല്ലിങ്കലും തങ്ങളുടെ സ്വാധീന മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ഇരുവരുടെയും പ്രണയവും വിവാഹവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇരുവരും തമ്മില്‍ ആദ്യം നല്ല സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ ആഷിഖ് അബുവുമായി റിമ ചര്‍ച്ച ചെയ്യാറുണ്ട്. ഇത്തരം ചര്‍ച്ചകളിലൂടെയാണ് ഇരുവരുടെയും സൗഹൃദം ബലപ്പെട്ടത്. തന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന് ആഷിഖ് റിമയെ വിളിച്ചിരുന്നു. അക്കാലത്ത് ഇരുവരും ഒന്നിച്ച് ഒരു സംഗീതനിശയില്‍ പങ്കെടുത്തു. ഇതിനുശേഷമാണ് ഇരുവരും കൂടുതല്‍ അടുത്തതും പ്രണയത്തിലായതും.

Rima Kallingal and Aashiq Abu

2012 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ റിമ കല്ലിങ്കല്‍ ആയിരുന്നു നടി. ഈ സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. 2013 നവംബറിലാണ് ഇരുവരും വിവാഹിതരായത്.

രജിസ്റ്റര്‍ മാര്യേജിലൂടെയാണ് ഇരുവരും ഒന്നിച്ചത്. ബന്ധുക്കളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ഇത്.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

34 minutes ago

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

21 hours ago

ബിഗ്‌ബോസിലെ 35 ദിവസം 35 വര്‍ഷം പോലെ: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

21 hours ago

ആരാധകര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഋതുമന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…

22 hours ago

മകളുടെ താല്‍പര്യങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

22 hours ago

എന്റെ ലൈഫിലെ സൂപ്പര്‍ ഹീറോ; മമ്മൂട്ടിയെക്കുറിച്ച് ചന്തു

മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…

22 hours ago