Categories: Gossips

ആ സീന്‍ ചെയ്യുമ്പോള്‍ സ്വാസികയ്‌ക്കോ എനിക്കോ വികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല; ചതുരത്തിലെ റൊമാന്റിക് രംഗത്തെ കുറിച്ച് അലന്‍സിയര്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചത്. സ്വാസികയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം.

താനും സ്വാസികയും ഒന്നിച്ചുള്ള ചൂടന്‍ രംഗത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് അലന്‍സിയര്‍ ഇപ്പോള്‍. തങ്ങള്‍ രണ്ട് പേരും കട്ടിലില്‍ കിടക്കുന്ന രംഗത്തെ കുറിച്ചാണ് അലന്‍സിയര്‍ വെളിപ്പെടുത്തിയത്. ആ സമയത്ത് തങ്ങള്‍ക്ക് പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയിട്ടില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.

‘ ഞങ്ങളുടെ ശരീരങ്ങള്‍ ഒരുമിച്ച് കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ സ്വാസികയ്‌ക്കോ ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉണ്ടായിരുന്നില്ല. കാണുന്നവര്‍ക്ക് മാത്രമാണ് ഈ വികാരവും പ്രശ്‌നവും തോന്നുന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള വികാരങ്ങളും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാന്ത്രികത എന്ന് പറയുന്നത്. വേറെ ഒരു കഥാപാത്രമായി മാറുക എന്നതാണ് ആര്‍ട്ടിന്റെ മാന്ത്രികത. ഇത് ഞങ്ങളുടെ പ്രൊഫഷന്‍ ആണല്ലോ. അവിടെ സ്വാസികയും അലന്‍സിയറും ഇല്ല. ഞങ്ങള്‍ വേറൊരു രൂപത്തിലേക്ക് മാറുകയാണ്. ആ രൂപത്തിന്റെ ഭാവങ്ങളും ചേഷ്ടകളും മാത്രമാണ് അവിടെ അഭിനയിക്കുന്നത്,’ അലന്‍സിയര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഇരുപത് വയസ്സില്‍ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ ഇരുപത് വയസുള്ള പെണ്‍കുട്ടികള്‍ക്കില്ല; സുഹാസിനി

തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…

6 hours ago

മഞ്ജു വാര്യരുടെ ആസ്തി അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

9 hours ago

അടിപൊളി പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

10 hours ago

അതിസുന്ദരിയായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago