Categories: Gossips

നല്ലൊരു പങ്കാളി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ സമയമുണ്ട്; വ്യക്തിജീവിതത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ലക്ഷ്മി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.

1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ലക്ഷ്മി ജനിച്ചത്. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ.

 

Lakshmi Gopalaswamy

അരയന്നങ്ങളുടെ വീട് റിലീസ് ചെയ്തത് രണ്ടായിരത്തിലാണ്. ലോഹിതദാസ് ആണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായാണ് ലക്ഷ്മി അഭിനയിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് ലക്ഷ്മി സ്വന്തമാക്കി.

50 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് താരം ഒരിക്കല്‍ മനസ്സു തുറന്നിരുന്നു. ജീവിതപങ്കാളി വേണമെന്ന് തോന്നിയ സമയമുണ്ടായിരുന്നെന്നാണ് ലക്ഷ്മി പറയുന്നത്. കോവിഡ് സമയത്ത് പുറത്തിറങ്ങാനൊന്നും പറ്റാത്ത അവസ്ഥ ആയപ്പോള്‍ ഏകാന്തത തോന്നിയിരുന്നു. വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് അപ്പോള്‍ തോന്നി. പിന്നീട് കാര്യങ്ങളൊക്കെ മാറിയപ്പോള്‍ ആ ചിന്തയും മാറി. വിവാഹം കഴിച്ചില്ലെങ്കിലും ഇപ്പോഴും സന്തോഷവതിയായാണ് ജീവിക്കുന്നത്. അതിനിടയില്‍ നല്ലൊരു പങ്കാളിയെ ലഭിച്ചാല്‍ അതില്‍ കുഴപ്പമൊന്നും ഇല്ല. അങ്ങനെ ലഭിച്ചില്ലെങ്കിലും പ്രശ്‌നമൊന്നും ഇല്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

 

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago