Bindu Panicker
റോഷാക്ക് സെറ്റില്‍ വെച്ച് വൈകാരികമായി പ്രതികരിക്കുന്ന നടി ബിന്ദു പണിക്കരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിന്ദു പണിക്കര്‍ക്ക് റോഷാക്ക് ടീം നന്ദി പറയുന്നതും അതിനുള്ള ബിന്ദു പണിക്കരുടെ പ്രതികരണവും വീഡിയോയില്‍ കാണാം.
റോഷാക്കിലെ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി യാത്ര ചോദിക്കുകയാണ് ബിന്ദു പണിക്കര്‍. റോഷാക്ക് സെറ്റ് വിട്ടു പോകാന്‍ നല്ല വിഷമം തോന്നുന്നുണ്ടെന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍ കരയുന്നത് വീഡിയോയില്‍ കാണാം.
മമ്മൂട്ടി നായകനായ റോഷാക്കില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ കഥാപാത്രമാണ് ബിന്ദു പണിക്കരുടെ സീത. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ബിന്ദു പണിക്കര്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനം.
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…