സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ആലിയയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആലിയെ ചേര്‍ത്തു നിര്‍ത്തുന്ന രണ്‍ബീറിനെയും സമീപത്തുകാണാം.
മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ആലിയ ചടങ്ങില്‍ ധരിച്ചത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മുംബൈയിലെ വസതിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഷഹീന് ഭട്ട്, നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
അമ്മയാവുന്നു എന്ന വിശേഷം ആലിയ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഏപ്രില്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹം.
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ്…
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ ചർച്ച…
റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…
തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…
നടി ശ്രുതി മേനോന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്.…
സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…