Categories: Gossips

ബോഡിഗാര്‍ഡില്‍ നായികയാകാന്‍ ആദ്യം തീരുമാനിച്ചത് ശ്യാമിലിയെ; പിന്നീട് നയന്‍താരയെ സജസ്റ്റ് ചെയ്തത് ദിലീപ് !

സിദ്ദിഖ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബോഡി ഗാര്‍ഡ്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായ ബോഡി ഗാര്‍ഡ് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. ദിലീപും നയന്‍താരയുമാണ് ബോഡിഗാര്‍ഡില്‍ പ്രധാന വേഷത്തിലെത്തിയത്.

യഥാര്‍ഥത്തില്‍ ബോഡി ഗാര്‍ഡില്‍ ആദ്യം നായികയായി തീരുമാനിച്ചത് ശാലിനിയുടെ അനിയത്തി ശ്യാമിലിയെയാണ്. സംവിധായകന്‍ സിദ്ദിഖാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. നായികയായി ശ്യാമിലിയെ ആദ്യം പരിഗണിച്ചത്. നടിയുടെ പിതാവിനോട് കഥ പറയുകയും ചെയ്തു. എന്നാല്‍ തെലുങ്ക് പടത്തിന്റെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നെയാണ് ശ്യാമിലിക്ക് പകരം നയന്‍താരയെ ആലോചിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.

 

ശ്യാമിലിക്ക് പകരം നയന്‍താരയാണെങ്കിലോ എന്ന് സിദ്ദിഖിനോട് ചോദിച്ചത് ദിലീപ് ആണ്. നയന് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. നല്ല കഥാപാത്രമാണെങ്കില്‍ ഒരു മടിയുമില്ലാതെ ചെയ്യുമെന്ന് ദിലീപ് തന്നോട് പറഞ്ഞെന്നും അങ്ങനെയാണ് നയന്‍താരയോട് കഥ പറഞ്ഞതെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

8 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

8 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago