സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം കരീന കപൂര്‍ ഖാന്‍. എന്നാല്‍ ദിവസത്തിലെ ഒരു പ്രത്യേക സമയമെത്തിയാല്‍ സംസാരിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത പ്രകൃതമാണ് താരത്തിന്റേത്. രാത്രി 10 മണി കഴിഞ്ഞാല്‍ പിന്നെ ആരോടും സംസാരിക്കാന്‍ കരീനയെ കിട്ടില്ല. ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ സംഭാഷണങ്ങളൊന്നും വേണ്ടെന്ന രീതിയാണ് താരത്തിന്.
കരീനയുടെ ഈ ശീലം മനസിലാക്കാന്‍ തനിക്ക് രണ്ട് വര്‍ഷത്തോളം സമയമെടുത്തെന്ന് പറയുകയാണിപ്പോള്‍ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്‍. കോഫി വിത്ത് കരണ്‍ സീസണ്‍ 9ല്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോഴായിരുന്നു രസകരമായ ഈ വെളിപ്പെടുത്തല്‍. വീട്ടിലും കരീന ഇതുപോലെ സംസാരപ്രിയയാണോ എന്ന് അവതാരകനായ കരണ്‍ ജോഹര്‍ സെയ്ഫിനോട് ചോദിച്ചു.
ഇതിന് സെയ്ഫ് നല്‍കിയ മറുപടി ഇരുവരുടെയും രാവിലേയിലേയും രാത്രിയിലേയും വ്യത്യസ്തമായ ദിനചര്യകളെ കുറിച്ചുള്ള രസകരമായ സംഭാഷണത്തിലേക്കാണ് വഴിതുറന്നത്. രാത്രി 10 മണിക്ക് ശേഷം കിടക്കയിലെത്തിയാല്‍ കരീന സംസാരിക്കില്ലെന്ന കാര്യം ആദ്യമൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് സെയ്ഫ് പറഞ്ഞു. ഞാന്‍ അവളെ കുറിച്ച് ഒരു കാര്യം പറയാം. രാത്രി 10 മണിക്ക് ശേഷം ഞങ്ങള്‍ കിടക്കയില്‍ എത്തി കഴിഞ്ഞാല്‍ കരീന ആരോടും സംസാരിക്കില്ല. ഈ കാര്യം എനിക്ക് ആദ്യം മനസിലായിരുന്നില്ല. അവളത് എന്നോട് പറഞ്ഞിട്ടുമില്ല. എനിക്ക് അതറിയില്ലായിരുന്നു സെയ്ഫ് പറഞ്ഞു. ഇതിന് ഉടന്‍ തന്നെ കരീന മറുപടിയുമായെത്തി. അത് എന്റെ വിശ്രമസമയമാണ്… മീ ടൈമാണ് എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ആദ്യമൊക്കെ കരീനയുടെ ഈ പെട്ടെന്നുള്ള മൗനം സെയ്ഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
താന്‍ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടാണോ കരീന മിണ്ടാതിരിക്കുന്നതെന്നുപോലും അദ്ദേഹം ചിന്തിച്ചു. ഇത് മനസിലാക്കാന്‍ എനിക്ക് രണ്ട് വര്‍ഷത്തോളമെടുത്തു. അവള്‍ എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു. പെട്ടെന്ന് അവള്‍ ഹും എന്നൊരു മറുപടി മാത്രം നല്‍കും. പിന്നെ തീര്‍ത്തും നിശബ്ദയാകും. അപ്പോള്‍ ഞാന്‍ ചിന്തിക്കും ഞാന്‍ എന്തെങ്കിലും ചെയ്‌തോ? എന്താണ് അവള്‍ മിണ്ടാത്തത് എന്നൊക്കെ. ഒടുവില്‍ അവള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ സ്വയം മനസിലാക്കുകയായിരുന്നു സെയ്ഫ് പറഞ്ഞു. എന്നാല്‍ തന്റെ ഈ മൗനം രാത്രിയില്‍ മാത്രമാണെന്നും രാവിലെ നേരെ തിരിച്ചാണെന്നും കരീന വ്യക്തമാക്കി. രാവിലെ മാത്രമാണ് ഞാന്‍ ഇത്രയും സംസാരിക്കുന്നതും എല്ലാവരെയും രസിപ്പിക്കുന്നതും എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.
നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…
അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ…
ഭാര്യ സിന്ധുവിന് പിറന്നാള്‍ ആശംസകളുമായി നടനും ബിജെപി…
മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ.…
ബോളിവുഡില്‍ നടനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും സംവിധായകനാകാനുള്ള ആഗ്രഹവുമായി…
ബോളിവുഡിലെ യുവനടിമാരിലെ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. അമ്മ…