ബോളിവുഡില്‍ നടനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും സംവിധായകനാകാനുള്ള ആഗ്രഹവുമായി രണ്‍ബീര്‍ കപൂര്‍. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആദ്യ ചിത്രം സംവിധാനം ചെയ്യാനാണ് താരത്തിന്റെ പദ്ധതി.
ഇതിനായുള്ള തിരക്കഥാ രചനയും ആരംഭിച്ചുകഴിഞ്ഞു. നിതേഷ് തിവാരിയുടെ ‘രാമായണ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സായ് പല്ലവിക്കൊപ്പം ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് ആദ്യ സംവിധാന സംരംഭത്തിനായുള്ള തിരക്കഥ എഴുതിത്തുടങ്ങിയത്. ഒരു കഥ സൃഷ്ടിക്കുക എന്നത് വിചാരിച്ചതിലും പ്രയാസകരമാണെന്നും ഇതോടെ എഴുത്തുകാരോടും സിനിമയുടെ സൃഷ്ടിപ്രക്രിയയില്‍ പങ്കാളികളാകുന്നവരോടുമുള്ള ബഹുമാനം വര്‍ധിച്ചെന്നും താരം പറഞ്ഞു. ഒരു സംവിധായകന് തന്റെ ആശയം നിരവധി ആളുകളിലൂടെ സിനിമയായി അവതരിപ്പിക്കാന്‍ കഴിയുന്നതാണ് ഏറ്റവും ആവേശകരമായ കാര്യമെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ചിത്രത്തിന്റെ ജോണര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഫീല്‍ ഗുഡ് സിനിമകളോടാണ് താല്‍പര്യമെന്ന് രണ്‍ബീര്‍ വ്യക്തമാക്കി. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’, ‘ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫ്’, രാജ്കുമാര്‍ ഹിറാനിയുടെ സിനിമകള്‍ എന്നിവയാണ് തന്റെ ഇഷ്ടചിത്രങ്ങളെന്നും അവയുടെ സ്വഭാവത്തിലുള്ള ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ ഒരുക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
നിലവില്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടയിലും തിരക്കഥാ രചനയ്ക്കായി സമയം കണ്ടെത്തുന്നുണ്ട്. വര്‍ഷത്തില്‍ 100 മുതല്‍ 125 ദിവസം വരെയാണ് താന്‍ അഭിനയത്തിനായി മാറ്റിവെക്കുന്നതെന്നും ബാക്കിയുള്ള സമയം കഥകള്‍ എഴുതാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കാനാകുമെന്നും രണ്‍ബീര്‍ പറഞ്ഞു.
സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം…
നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…
അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ…
ഭാര്യ സിന്ധുവിന് പിറന്നാള്‍ ആശംസകളുമായി നടനും ബിജെപി…
മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ.…
ബോളിവുഡിലെ യുവനടിമാരിലെ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. അമ്മ…