Categories: Gossips

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍ !

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമയെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2023 ല്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും. ഇപ്പോള്‍ റാം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാല്‍. റാം പൂര്‍ത്തിയായ ശേഷമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലേക്ക് മോഹന്‍ലാല്‍ കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനും 2023 ല്‍ ഷൂട്ടിങ് തുടങ്ങും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2023 ല്‍ തിയറ്ററുകളിലെത്തും. മോണ്‍സ്റ്ററാണ് മോഹന്‍ലാലിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Lijo Jose Pellissery

അതേസമയം, അവസാനം ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനമായി തിയറ്ററില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

8 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

8 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago