Categories: Gossips

മമ്മൂട്ടിയുടെ മകളായും അമ്മയായും അഭിനയിച്ചു; നടി മീനയ്ക്ക് കിട്ടിയത് അപൂര്‍വ്വ ഭാഗ്യം !

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മീന. തന്റെ 46-ാം ജന്മദിനമാണ് മീന ഇന്ന് ആഘോഷിക്കുന്നത്. മീനയും മമ്മൂട്ടിയും തമ്മില്‍ കൗതുകകരമായ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. എന്നാല്‍, മമ്മൂട്ടിയും മീനയും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം !

1984 ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന പില്‍ക്കാലത്ത് അറിയപ്പെടുന്ന നായിക നടിയായി.

Meena

2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയോട് പ്രണയവുമായി നടക്കുന്ന കഥാപാത്രമായാണ് രാക്ഷസരാജാവില്‍ മീന എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും മീന അഭിനയിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യ, അമ്മ വേഷത്തില്‍ മീന എത്തിയത്. ബാല്യകാലസഖിയില്‍ മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

8 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

8 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago