മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകും 1989 ല്‍ റിലീസ് ചെയ്ത റാംജിറാവ് സ്പീക്കിങ്. മുകേഷ്, സായ്കുമാര്, ഇന്നസെന്റ്, വിജയരാഘവന്, ദേവന് തുടങ്ങിയവര്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. സായ്കുമാറിന്റെ ആദ്യ സിനിമയായിരുന്നു അത്.
സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടിലാണ് റാംജിറാവ് സ്പീക്കിങ് പിറക്കുന്നത്. യഥാര്‍ഥത്തില്‍ ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സാക്ഷാല്‍ ജയറാമിനെയാണ്. സായ്കുമാര് അവതരിപ്പിച്ച ബാലകൃഷ്ണന് എന്ന കഥാപാത്രത്തിനായാണ് ജയറാമിനെ തീരുമാനിച്ചത്. പല കാരണങ്ങള്‍ കൊണ്ട് ജയറാം ആ സിനിമ വേണ്ടന്നുവയ്ക്കുകയായിരുന്നെന്ന് സംവിധായകന് സിദ്ദിഖ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
Saikumar
ജയറാം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. ആ സമയത്താണ് റാംജിറാവ് സ്പീക്കിങ്ങിന്റെ കഥയുമായി സിദ്ദിഖ് – ലാല്‍ ജയറാമിന്റെ അടുത്തെത്തിയത്. ആദ്യം ചില ഒഴികഴിവുകള്‍ പറഞ്ഞ് ജയറാം സിനിമ നീട്ടി നീട്ടി കൊണ്ടുപോയി. പിന്നീട് താന്‍ ഈ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു. സായ്കുമാറിന്റെ സിനിമാ പ്രവേശനത്തിനു ജയറാം ഒരു നിമിത്തമായെന്നും സിദ്ദിഖ് പറഞ്ഞു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…