Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മഞ്ജു വാരിയറുടെ പ്രായം എത്രയെന്നോ?

Manju Warrier: മലയാളത്തിന്റെ പ്രിയനടി മഞ്ജു വാരിയര്‍ക്ക് ഇന്ന് 44-ാം ജന്മദിനം. 1978 സെപ്റ്റംബര്‍ പത്തിനാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു പിറന്നത്. തൃശൂരാണ് സ്വദേശം. മികച്ചൊരു നര്‍ത്തകി കൂടിയാണ് മഞ്ജു.

1995 ല്‍ 17-ാം വയസ്സില്‍ മഞ്ജു സിനിമയിലെത്തി. മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം ആണ് ആദ്യ സിനിമ. 1996 ല്‍ റിലീസ് ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു. ദിലീപ്-മഞ്ജു കോംബിനേഷന്‍ അക്കാലത്ത് ഏറെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.

നടന്‍ ദിലീപുമായുള്ള സൗഹൃദം പിന്നീട് പ്രണയമാകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. 1998 ലാണ് ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചത്. പിന്നീട് മഞ്ജു സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു. 2014 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു. വിവാഹമോചന ശേഷം മഞ്ജു വീണ്ടും സിനിമയില്‍ സജീവമായി. മീനാക്ഷി എന്ന് പേരുള്ള ഒരു മകളുണ്ട്. മീനാക്ഷി ഇപ്പോള്‍ ദിലീപിനൊപ്പം ആണ്.

Manju Warrier

ഫാന്‍സ് അസോസിയേഷന്‍ ഉള്ള മലയാളത്തിലെ ഏക താരമാണ് മഞ്ജു വാരിയര്‍.

കണ്ണെഴുതി പൊട്ടും തൊട്ട്, ഈ പുഴയും കടന്ന്, സല്ലാപം, തൂവല്‍ക്കൊട്ടാരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, പത്രം, കന്മദം, പ്രണയവര്‍ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഹൗ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും, റാണി പത്മിനി, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍ എന്നിവയാണ് മഞ്ജുവിന്റെ ശ്രദ്ധേയമായ സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

13 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

17 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

17 hours ago