Barroz
താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയെ കുറിച്ച് മനസ്സുതുറന്ന് മോഹന്‍ലാല്‍. ഒരു സാധാരണ മലയാള സിനിമയല്ല ബറോസ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വളരെ വലിയ ക്യാന്‍വാസിലാണ് ബറോസ് ഒരുങ്ങുന്നത്. ബറോസിന് ശേഷം താന്‍ വേറൊരു സിനിമ ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ചെയ്യുന്നുണ്ടെങ്കില്‍ ബറോസിന് മുകളില്‍ നില്‍ക്കുന്നത് ചെയ്യേണ്ടിവരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ബറോസ് 400 വര്‍ഷം ജീവിച്ച പ്രേതത്തിന്റെ കഥയാണെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇന്റര്‍നാഷണല്‍ റേഞ്ചില്‍ റിലീസ് ചെയ്യാനാണ് താന്‍ പ്ലാന്‍ ചെയ്യുന്നതെന്നും അതിനുള്ള ഭാഗ്യമുണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും ലാല്‍ പറഞ്ഞു.
Mohanlal
അടിമുടി ഫാന്റസി മൂഡിലാണ് ബറോസ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിധി കാക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…