Categories: Gossips

സുഷ്മിത സെന്നും ലളിത് മോദിയും പിരിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം ബയോ

ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദിയും സിനിമാ താരം സുഷ്മിത സെന്നും വേര്‍പിരിഞ്ഞോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതാ ലളിത് മോദി ഇന്‍സ്റ്റഗ്രാം ബയോയില്‍ തിരുത്തുമായി എത്തിയിരിക്കുകയാണ്.

ഈയടുത്താണ് 1994 ലെ മിസ് യൂണിവേഴ്സ് ആയ സുഷ്മിതയും താനും പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി മാറ്റം വരുത്തി. ‘ എന്റെ പ്രണയം സുഷ്മിത സെന്നുമായി പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു’ എന്നാണ് നേരത്തെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകന്‍ എന്ന് മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി കൊടുത്തിട്ടുള്ളത്.

ജൂലൈ 14 നാണ് സുഷ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലളിത് മോദി പങ്കുവെച്ചത്.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

10 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

10 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

10 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

16 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

16 hours ago