ഇപ്പോള്‍ തിയറ്ററുകളില്‍ 50 ദിവസവും 100 ദിവസവുമൊക്കെ ഒരു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അത് വലിയ കാര്യമാണെന്നാണ് നാം പറയുന്നത്. വമ്പന്‍ വിജയ ചിത്രങ്ങളാണ് 50 ദിവസമൊക്കെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ പണ്ട് ഒരു വര്‍ഷമൊക്കെ തുടര്‍ച്ചയായി തിയറ്ററുകളില്‍ ഒരേ സിനിമ തന്നെ പ്രദര്‍ശിപ്പിച്ച സമയമുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഈ സിനിമ 365 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ സിനിമയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് തെറ്റാണ്.
ചിത്രത്തിനേക്കാള്‍ കൂടുതല്‍ ദിവസം തിയറ്റര്‍ പ്രദര്‍ശനം കിട്ടിയ സിനിമയാണ് സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ് ഫാദര്‍. മുകേഷ്, ഇന്നസെന്റ്, തിലകന്‍, ഭീമന്‍ രഘു, എന്‍.എന്‍.പിള്ള , സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരന്ന ഈ ചിത്രം 400 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററിലാണ് ഗോഡ് ഫാദര്‍ 400-ാം ദിനം പൂര്‍ത്തിയാക്കിയത്. ഇതിന്റെ പോസ്റ്റര്‍ ഇപ്പോഴും ലഭ്യമാണ്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…