Categories: Gossips

നയന്‍താരയുടെ വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത് വിഘ്‌നേഷ് ശിവന്‍ കാരണം ! റിപ്പോര്‍ട്ടുകള്‍

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത് വിഘ്‌നേഷ് ശിവന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് നേരത്തെ 25 കോടിക്ക് വിവാഹ വീഡിയോയുടെ സംപ്രേഷണ അവകാശം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഈ കരാര്‍ നെറ്റ്ഫ്‌ളിക്‌സ് തന്നെ റദ്ദാക്കി. എന്തായാലും നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ വീഡിയോ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയാണ് ഫലം.

വിവാഹത്തിന്റെ ഒന്നാം മാസം ആഘോഷിക്കുന്ന വേളയില്‍ വിഘ്‌നേഷ് ശിവന്‍ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഷാരൂഖ് ഖാന്‍, രജനികാന്ത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ അടക്കമാണ് വിഘ്‌നേഷ് പങ്കുവെച്ചത്. ആരാധകര്‍ കാത്തിരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് ഇനി വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് ഗുണമൊന്നും ഇല്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നിലപാട്. വിവാഹ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചതുകൊണ്ടാണ് വീഡിയോ സംപ്രേഷണം ചെയ്യാനുള്ള കരാറില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്നോട്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

Vignesh and Nayanthara

അതേസമയം, വീഡിയോ സംപ്രേഷണം ചെയ്യാന്‍ വൈകുന്നതുകൊണ്ടാണ് വിഘ്‌നേഷ് വിവാഹ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വെച്ചാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. വിവാഹത്തിനുള്ള എല്ലാ ചെലവും വഹിച്ചത് നെറ്റ്ഫ്‌ളിക്‌സാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഭക്ഷണം, സുരക്ഷാ ക്രമീകരണം, മേക്കപ്പ് തുടങ്ങി എല്ലാ ചെലവും നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചതെന്നാണ് വിവരം. വിവാഹത്തിന്റെ സംപ്രേഷണ അവകാശം ഉള്ളതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ഇത്ര ഭീമമായ തുക ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം സംപ്രേഷണം ചെയ്യാനുള്ള കരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ പണം നയന്‍താരയും വിഘ്‌നേഷ് ശിവനും നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചുനല്‍കാനും സാധ്യതയുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

59 minutes ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 hour ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 hour ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

1 hour ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

2 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

2 hours ago