Mammootty (The Agent)
മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഏജന്റ് ഉടന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ അഖില്‍ അക്കിനേനിക്കൊപ്പം സുപ്രധാന വേഷത്തിലാണ് മമ്മൂട്ടിയും എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തു. വന്‍ വരവേല്‍പ്പാണ് ടീസറിന് ലഭിച്ചത്.
ഏജന്റിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 30 മിനിറ്റ് സ്‌ക്രീന്‍ പ്രസന്‍സ് ഉള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കാമിയോ റോളില്‍ ആണെങ്കിലും മമ്മൂട്ടിയുടെ മേജര്‍ മഹാദേവ് എന്ന കഥാപാത്രം ഏറെ പ്രധാനപ്പെട്ടതാണ്.
Mammootty (Agent)
നായകന്‍ അഖില്‍ അക്കിനേനിക്കൊപ്പമുള്ള മമ്മൂട്ടിയുടെ സീനുകള്‍ തന്നെയാകും സിനിമയിലെ ശ്രദ്ധാകേന്ദ്രം. ക്ലൈമാക്‌സിലും മമ്മൂട്ടിക്ക് റോള്‍ ഉണ്ട്. ഏതാണ്ട് പത്ത് ദിവസമാണ് ഏജന്റിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി നീക്കിവെച്ചത്.
വക്കന്തം വംശിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി തന്നെയാണ്. ഹിപ്ഹോപ് തമിഴയുടേതാണ് സംഗീതം. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഏജന്റ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…