Categories: latest news

കിടിലൻ ഫൊട്ടോസുമായി വീണ്ടും റിതു മന്ത്ര; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ മൂന്നിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് റിതു മന്ത്ര. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്കും എത്തിയ താരം ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ബിഗ് ബോസിന് ശേഷം മോഡലിങ് ലോകത്തെ തിരക്കുകളിലേക്ക് മടങ്ങി പോയ താരം എന്നാൽ ആരാധകർക്കായി തന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കറുണ്ട്.

അത്തരത്തിൽ താരം തന്റെ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ചിത്രങ്ങൾ ഇതിനോടം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കണ്ണൂർ സ്വദേശിയായ റിതു മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഗായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഫൈനൽ വരെയെത്താൻ റിതുവിന് സാധിച്ചിരുന്നു.

ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹണി ബീ ടു, കിങ് ലയർ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിലൊക്കെ റിതു അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago