Categories: latest news

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറായി മാറിയ ഈ കുട്ടിയെ മനസ്സിലായോ?

സൂപ്പര്‍താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ഈ ചിത്രത്തിലുള്ളത്. സാക്ഷാല്‍ ഇളയദളപതി വിജയ് തന്നെ ! താരത്തിന് പത്ത് വയസ് മാത്രം പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രമാണ് ഇത്.

വിജയ് ഇന്ന് തന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1974 ജൂണ്‍ 22 നാണ് വിജയ് ജനിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് വിജയ്.

എസ്.ചന്ദ്രശേഖര്‍-ശോഭ ചന്ദ്രശേഖര്‍ എന്നിവരുടെ മകനായി ചെന്നൈയിലാണ് വിജയ് ജനിച്ചത്. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. 65 സിനിമകളില്‍ അഭിനയിച്ചു. നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ബാലതാരമായി സിനിമയിലെത്തിയ വിജയ് 1996 ല്‍ റിലീസ് ചെയ്ത ‘പൂവേ ഉനക്കാഗ’ എന്ന ചിത്രത്തിലൂടെയാണ് താരമായി മാറിയത്. ഗില്ലി, തിരുപ്പാച്ചി, ശിവകാശി, പോക്കിരി, വേട്ടൈക്കാരന്‍, കാവലന്‍, നന്‍പന്‍, തുപ്പാക്കി, കത്തി, മേര്‍സല്‍, സര്‍ക്കാര്‍, തെറി, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ് എന്നിവയാണ് വിജയ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍.

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago