Categories: Gossips

ലൈല ഓ ലൈലയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്നു; വരുന്നത് മാസ് സിനിമ !

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നായ ജോഷി-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസ് മസാല ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ ജോഷിക്ക് ഡേറ്റ് കൊടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും.

2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ അവസാന ചിത്രം. ഈ സിനിമ തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു. അതിനു മുന്‍പ് മോഹന്‍ലാലിനൊപ്പം ജോഷി ചെയ്ത ലോക്പാലും പൂര്‍ണ പരാജയമായി. തുടര്‍ച്ചയായ രണ്ട് പരാജയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ജോഷി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടിന്റെ ആദ്യ സിനിമ ജനുവരി ഒരു ഓര്‍മയാണ്. പിന്നീട് മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് സിനിമകള്‍ ജോഷി ചെയ്തിട്ടുണ്ട്.

സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പാപ്പന്‍ ആണ് ജോഷിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

15 hours ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

1 day ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

1 day ago