Rorschach
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖം മൂടി അണിഞ്ഞിരിക്കുന്ന മമ്മൂട്ടിയെ കണ്ട് ആരാധകര്‍ ത്രില്ലടിച്ചു. ഇപ്പോള്‍ ഇതാ ആ പോസ്റ്ററിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
പോസ്റ്റര്‍ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മുഖം മൂടി അണിഞ്ഞ് നില്ക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. അണിയറ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് കണ്ണുകളുടെ ചലനത്തില്‍ പോലും അതീവ ശ്രദ്ധ ചെലുത്തുന്ന മെഗാസ്റ്റാറിനെയാണ് വീഡിയോയില്‍ ആരാധകര്‍ കാണുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. വളരെ ഉദ്വേഗം നിറഞ്ഞ പ്ലോട്ടാണ് ചിത്രത്തിന്റേത്. ഹോളിവുഡ് ലെവല്‍ മേക്കിങ്ങായിരിക്കും ചിത്രത്തിന്റേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനിയാണ് സിനിമ പുറത്തിറക്കുന്നത്.
ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…