Categories: Videos

ആ മുഖം മൂടിക്ക് പിന്നില്‍ സംഭവിച്ചത് ഇതാണ്; മമ്മൂട്ടി റോഷാക്ക് ആയ കാഴ്ച കാണാം (വീഡിയോ)

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖം മൂടി അണിഞ്ഞിരിക്കുന്ന മമ്മൂട്ടിയെ കണ്ട് ആരാധകര്‍ ത്രില്ലടിച്ചു. ഇപ്പോള്‍ ഇതാ ആ പോസ്റ്ററിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

പോസ്റ്റര്‍ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മുഖം മൂടി അണിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. അണിയറ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് കണ്ണുകളുടെ ചലനത്തില്‍ പോലും അതീവ ശ്രദ്ധ ചെലുത്തുന്ന മെഗാസ്റ്റാറിനെയാണ് വീഡിയോയില്‍ ആരാധകര്‍ കാണുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. വളരെ ഉദ്വേഗം നിറഞ്ഞ പ്ലോട്ടാണ് ചിത്രത്തിന്റേത്. ഹോളിവുഡ് ലെവല്‍ മേക്കിങ്ങായിരിക്കും ചിത്രത്തിന്റേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനിയാണ് സിനിമ പുറത്തിറക്കുന്നത്.

ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

14 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

14 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

15 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

15 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago