Categories: Videos

ഇലക്ട്രിക് പോര്‍ഷെ കാറില്‍ പറന്നിറങ്ങി മെഗാസ്റ്റാര്‍; രണ്ട് കോടി മുടക്കി മമ്മൂട്ടി ഇത് വാങ്ങിയോ? വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള കമ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിയാല്‍ അത് സ്വന്തമാക്കാന്‍ എത്ര പണം ചെലവഴിച്ചും മമ്മൂട്ടി ശ്രമിക്കാറുണ്ട്. മമ്മൂട്ടി പോര്‍ഷെയുടെ ഇലക്ട്രിക് വാഹനം ടൈകാനില്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കൊച്ചിയിലെ പോര്‍ഷെ സെന്ററിലെ മാംമ്പാ ഗ്രീന്‍ നിറത്തിലുള്ള ടൈകാന്‍ 4 എസ്സാണ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത്. വാഹന പ്രേമിയായ അദ്ദേഹത്തിന്റെ ഗാരിജിലെ ആദ്യ ഇലക്ട്രിക് വാഹനമാകുമോ പോര്‍ഷെ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

സ്‌പോര്‍ട്‌സ് കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. പോര്‍ഷെയുടെ പൂര്‍ണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാന്‍.

വിവിധ മോഡുകളില്‍ ഒറ്റ ചാര്‍ജില്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയര്‍ന്ന വേഗം 250 കിലോമീറ്ററും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വില 1.70 കോടി രൂപയാണ്.

 

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago