Poornima and Indrajith
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടേയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകമുണ്ട്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും.
ഇന്ദ്രജിത്തും പൂര്‍ണിമയും ചേര്‍ന്ന് പുതിയ വീട് പണിയുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. ഇതിന്റെ വീഡിയോ പൂര്‍ണിമ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. വീട് പണിക്കിടെ പൂര്‍ണിമയും പണിക്കാര്‍ക്കൊപ്പം കൂടിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചുമര്‍ തേയ്ക്കുന്ന പൂര്‍ണിമയെ വീഡിയോയില്‍ കാണാം.
Poornima and Indrajith
‘സ്വന്തം വീട് പണിയുന്നതിന്റെ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. എന്ത് വലിയ വീടാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ചേര്‍ന്ന് പണിയുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പൂര്‍ണിമ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും പൂര്‍ണിമ പങ്കുവെയ്ക്കാറുണ്ട്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…