Categories: latest news

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും മുടങ്ങാതെ അനുമോള്‍ യൂട്യൂബില്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. അനുമോള്‍ മാത്രമല്ല, ഭുവനേഷും യൂട്യൂബില്‍ വളരെ അധിതം സജീവമായി. വിവാഹത്തിന് മുന്‍പ് ഭുവനേഷിന് യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നുവെങ്കിലും, ഷോര്‍ട്ട് വീഡിയോകള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. വിവാഹത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വ്ളോഗിങ് ആരംഭിച്ചത്. ഇങ്ങനെ എന്റെ ഒരു ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന ഒരു ദിവസം വരുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല എന്നാണ് ഭുവനേഷ് പറഞ്ഞത്.

വിരുന്നിന് പോകുന്നതും, ഡേ ഇന്‍ ലൈഫും, അനുവിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും എല്ലാം ഭുവനേഷ് യൂട്യൂബില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പങ്കുവച്ചത് ഹണിമൂണ്‍ വ്ളോഗ് ആണ്. ദൂരത്ത് എവിടെയുമല്ല, കോവളത്താണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയത്. രണ്ട് ദിവസം കോവളത്ത് ഒരു ഹോട്ടല്‍ റൂമില്‍ താമസിക്കുന്ന വിശേഷങ്ങളാണ് വ്ളോഗില്‍ പങ്കുവയ്ക്കുന്നത്. ഇരുവരുടെയും പ്രണയവും, പരസ്പരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ് എന്ന് ആരാധകര്‍ പറയുന്നു.

അല്ലെങ്കിലും അനുമോള്‍ ഭാഗ്യവതിയാണെന്നാണ് കമന്റുകള്‍. സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ കിട്ടി, ഭര്‍ത്താവ് മാത്രമല്ല അനുവിനെ പോലെ തന്നെ വൈബുള്ള ഒരു അമ്മയെയും കിട്ടി എന്നാണ് കമന്റുകള്‍. ഇതിനോടകം ഭുവനേഷിന്റെ അമ്മയ്ക്കും ഫാന്‍സുകളായി എന്ന് കമന്റിലൂടെ അറിയാന്‍ സാധിക്കും. ഭുവന്റെ അമ്മയുടെ സൗന്ദര്യവും സംസാരവും വൈബും എല്ലാം ആരാധകര്‍ പ്രശംസിക്കുന്നു. അനുമോളുടെ കഴിഞ്ഞ ഒരു വ്ളോഗില്‍ മുഴുവന്‍ സംസാരിച്ചതും ആക്ടീവായതും അമ്മ തന്നെയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

59 minutes ago

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള ആളാണ് സില്‍ക്ക് സ്മിത

അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന…

2 hours ago

എട്ട് വര്‍ഷത്തെ ഇടവേള; കാരണം പറഞ്ഞ് സംവൃത

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്…

2 hours ago

ബിഗ് ബോസ് വിളിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി സന്തോഷ് വർക്കി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…

6 hours ago

ബോൾഡ് ലുക്കിൽ തിളങ്ങി ശ്രുതി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…

6 hours ago