Categories: latest news

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം. താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരുമെല്ലാം മെഗാ താരത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തിയവരില്‍ നടന്‍ നിവിന്‍ പോളിയുമുണ്ട്. താന്‍ സിനിമ സ്വപ്നം കണ്ട് തുടങ്ങാന്‍ കാരണം മമ്മൂട്ടിയാണെന്നാണ് നിവിന്‍ പോളി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നിവിന്‍ പോളിയുടെ ആശംസ. മമ്മൂട്ടിയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്നത് ഇന്നും തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും നിവിന്‍ പോളി പറയുന്നു. മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു നിവിന്‍ പോളിയുടെ പിറന്നാള്‍ ആശംസ.

”സ്‌കൂള്‍ കാലം മുതല്‍, ഈ സ്‌ക്രീന്‍ സ്വപ്നം കാണാന്‍ തുടങ്ങിയതിന് കാരണം നിങ്ങളാണ്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാന്‍ ഇന്നും മുറുകെ പിടിക്കുന്ന ഒരു സ്വപ്നമാണ്. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരുക. എപ്പോഴും ഞങ്ങള്‍ക്ക് പ്രചോദനമായിരിക്കുക. ജന്മദിനാശംസകള്‍ മമ്മൂക്കാ…’ എന്നാണ് നിവിന്‍ പോളി കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

43 minutes ago

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള ആളാണ് സില്‍ക്ക് സ്മിത

അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന…

2 hours ago

എട്ട് വര്‍ഷത്തെ ഇടവേള; കാരണം പറഞ്ഞ് സംവൃത

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്…

2 hours ago

ബിഗ് ബോസ് വിളിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി സന്തോഷ് വർക്കി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…

6 hours ago

ബോൾഡ് ലുക്കിൽ തിളങ്ങി ശ്രുതി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…

6 hours ago