Categories: Gossips

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് വ്യക്തി വിരോധമില്ലെന്ന് കാവ്യ മാധവന്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് വ്യക്തി വിരോധമില്ലെന്ന് കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ കാവ്യയെ ക്രൈം ബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടെന്ന ആരോപണങ്ങളെ കാവ്യ നിഷേധിച്ചത്.

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍ മൊഴി നല്‍കി. പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.

അതേസമയം, കാവ്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കാവ്യയുടെ പല മറുപടികളിലും അന്വേഷണസംഘത്തിനു സംശയങ്ങളുണ്ട്. അത് ദുരീകരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത തേടുന്നത്.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

7 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

12 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago