Categories: Gossips

ശരീരത്തിന്റെ ഇന്ന ഭാഗം കാണിച്ചുതരണമെന്ന് കമന്റ്; സങ്കടപ്പെട്ട് അന്‍സിബ, കമന്റിട്ട ആളുടെ ഭാര്യയെ ഫോണില്‍ വിളിച്ചു !

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് അന്‍സിബ ഹസന്‍. അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് അന്‍സിബ. സിബിഐ 5 ലാണ് അന്‍സിബ അവസാനമായി അഭിനയിച്ചത്.

സിനിമയില്‍ വന്ന കാലത്ത് ഹോട്ട് ഹീറോയിന്‍ എന്ന് പറഞ്ഞ് കമന്റുകള്‍ വരുമ്പോള്‍ തനിക്ക് വലിയ വിഷമം തോന്നാറുണ്ടെന്ന് അന്‍സിബ പറയുന്നു. ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് സൂം ചെയ്ത് പോസ്റ്റ് ഇടും. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചു എങ്കിലും പിന്നീട് അത് ഒഴിവാക്കാന്‍ സാധിച്ചു.

Ansiba Hassan

മോശം കമന്റുകള്‍ക്ക് എതിരെ പ്രതികരിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. ഞാന്‍ ഒരു ഷോ ഹോസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു അത്. അന്ന് ഗസ്റ്റ് ആയി വന്നത് തമിഴ് നടന്‍ ആര്യയാണ്. ആര്യയ്ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റിട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ട്. ഞാന്‍ വല്ലാതെ ആയിപ്പോയി. എങ്ങിനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.

ഷോ കഴിഞ്ഞ് ഞാന്‍ മാറി ഇരുന്ന് വിഷമിയ്ക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്നു. എന്താ പ്രശ്നം എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ അയാളെ തപ്പി. നോക്കുമ്പോള്‍ ഒറിജിനല്‍ ഐഡിയില്‍ നിന്ന് തന്നെയാണ് അയാള്‍ കമന്റ് ഇട്ടിരിയ്ക്കുന്നത്. പെട്ടന്ന് തന്നെ മൊബൈല്‍ നമ്പറും കിട്ടി. അപ്പോള്‍ തന്നെ വിളിച്ചു. ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ചോദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ആ വാക്ക് ഞാന്‍ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ അത്തരം കമന്റുകളോട് പ്രതികരിക്കാനറിയാം.

ആ ഭാര്യയെ വേദനിപ്പിയ്ക്കണം എന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോള്‍ അവര്‍ വല്ലാതെയായി. പക്ഷെ ഭാര്യയും, അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ല എന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ചു പറഞ്ഞതെന്നും അന്‍സിബ പറയുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

5 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

5 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

5 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago