Mammootty (CBI 5)
സിബിഐ 5 – ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ 26 കോടി കടന്നു. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്.
സിബിഐ സീരിസില്‍ ആറാം ചിത്രത്തിനുള്ള സാധ്യത കൂടി അഞ്ചാം ഭാഗത്ത് തുറന്നിടുന്നുണ്ട്. അത് സിനിമ കണ്ടവര്‍ക്ക് വ്യക്തമാകും. ജഗതി അവതരിപ്പിക്കുന്ന വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥന് സംഭവിച്ച അപകടത്തിനു പിന്നിലെ ഗൂഢാലോചനയാകും ആറാം ഭാഗം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.
ആറാം ഭാഗത്തിനു സാധ്യതയുണ്ടെന്ന് സിനിമ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നതിനിടെയാണ് സംവിധായകന്‍ കെ.മധുവും അത്തരത്തിലൊരു സൂചന നല്‍കുന്നത്. സേതുരാമയ്യരുടെ യാത്ര ഇനിയും തുടരുമെന്നാണ് കെ.മധു പറയുന്നത്.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തത്.
ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…
സോഷ്യൽ മീഡിയയിൽ തരംഗമായി മാറി നടി റൈസ…
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…