Categories: Gossips

ഇത് അമ്പിളി ചേട്ടനുള്ള ഏറ്റവും മികച്ച ട്രിബ്യൂട്ട്; സിബിഐ-5 ല്‍ മമ്മൂട്ടിയേക്കാള്‍ കയ്യടി വാരിക്കൂട്ടി ജഗതി, നിര്‍ണായക കഥാപാത്രമായി വിക്രം

സിബിഐ സീരിസിലെ ആദ്യ നാല് ചിത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമാണ് ജഗതി ശ്രീകുമാറിന്റെ വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥന്‍. സേതുരാമയ്യര്‍ സിബിഐയെ കേസ് അന്വേഷണത്തില്‍ സഹായിക്കാനാണ് വിക്രം എത്തുന്നത്. സിബിഐ അഞ്ചാം ഭാഗത്തിലും നിര്‍ണായകമായ കഥാപാത്രമായിരിക്കുകയാണ് ജഗതിയുടെ വിക്രം.

നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. സിബിഐ 5- ദ ബ്രെയ്‌നിലെ ജഗതിയുടെ കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. സിനിമ ശരാശരി അനുഭവം മാത്രമാണ് നല്‍കിയതെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ പോലും ജഗതിയുടെ സീന്‍ നന്നായിട്ടുണ്ടെന്ന് പറയുന്നു.

Jagathy and Mammootty in CBI Series

പഴയകാലത്തെ ഊര്‍ജം ഒട്ടും ചോരാത്ത രീതിയില്‍ പരിമിതികള്‍ക്കിടയില്‍ നിന്ന് പോലും അഭിനയിച്ച് ഫലിപ്പിച്ചിരിക്കുകയാണ് ജഗതി. മാത്രമല്ല വളരെ നിര്‍ണായകമായ ഒരു രംഗത്താണ് ജഗതി പ്രത്യക്ഷപ്പെടുന്നത്. എല്ലാ അര്‍ത്ഥത്തിലും മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടന് മികച്ചൊരു ട്രിബ്യൂട്ട് തന്നെയാണ് സിബിഐ 5 ല്‍ നല്‍കിയിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനു കിട്ടിയതിന്റെ ഇരട്ടി കയ്യടി ഒരൊറ്റ സീനില്‍ ജഗതി വാങ്ങിച്ചുക്കൂട്ടി.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

3 hours ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

4 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

4 hours ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

4 hours ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

1 day ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

1 day ago