Samantha
താരസുന്ദരി സമാന്തയുടെ 35-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കാശ്മീരിലാണ് താരം ഇപ്പോള്‍. ഈ സിനിമ സെറ്റില്‍വെച്ച് സാമന്തയുടെ പിറന്നാള്‍ ആഘോഷിച്ചു. വളരെ സര്‍പ്രൈസ് ആയുള്ള ഒരു പാര്‍ട്ടിയാണ് സാമന്തയ്ക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ ഒരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സിനിമയുടെ ഭാഗമാകാത്ത ഒരു സീന്‍ ചിത്രീകരിച്ചാണ് സാമന്തയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. സീന്‍ ചിത്രീകരിക്കുകയാണെന്ന് കരുതിയ സാമന്ത വളരെ ഗൗരവത്തില്‍ ഡയലോഗ് പറയുന്നുണ്ട്. ചിത്രത്തിലെ നായകന് വിജയ് ദേവരകൊണ്ടയും ഈ സീനില്‍ സാമന്തയ്ക്കൊപ്പം ഉണ്ട്.
ഡയലോഗ് പറയുന്നതിനിടെ വിജയ് ദേവരകൊണ്ട ‘സാമന്ത’ എന്നു വിളിച്ചു. ഇതുകേട്ടതും സാമന്ത ചിരിച്ചു. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേരിന് പകരം സാമന്ത എന്ന് വിളിച്ചതു കേട്ടപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്ക് തെറ്റുപറ്റിയതാണെന്നാണ് സാമന്ത വിചാരിച്ചത്. എന്നാല്‍, വിജയ് ഹാപ്പി ബെര്‍ത്ത്ഡെ സാമന്ത എന്നു പറഞ്ഞപ്പോഴാണ് താരത്തിനു കാര്യം മനസ്സിലായത്. പിന്നീട് സെറ്റിലെ എല്ലാവരും ചേര്‍ന്ന് സാമന്തയ്ക്ക് ജന്മദിനാശംസകള് നേരുകയും ചെയ്തു.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…