Categories: Gossips

‘ഒരുപാട് ടെക്‌നോളജികളൊന്നും ഉപയോഗിച്ചിട്ടില്ല’; സിബിഐ 5 ലെ അന്വേഷണ രീതിയെ കുറിച്ച് മമ്മൂട്ടി

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 – ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാളെ വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും.

സിബിഐ 5 – ദ ബ്രെയ്നിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിനിമയുടെ പാറ്റേണ്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.

‘ സേതുരാമയ്യര്‍ എന്ന കഥാപാത്രം അവിചാരിതമായി വന്നുപെട്ടതാണ്. അതിലൊരു പുതുമയൊന്നും ഇപ്പോള്‍ നമുക്ക് പറയാന്‍ പറ്റില്ല. പഴയ ആള് തന്നെയാണ്. അയാളുടെ അന്വേഷണ രീതികളൊന്നും പുതുമയുള്ളതാകാന്‍ വഴിയില്ല. പഴയ രീതിയില്‍ തന്നെയായിരിക്കും. ഒരുപാട് ടെക്നോളജികള്‍ ഉപയോഗിച്ചിട്ടല്ല കേസ് അന്വേഷിക്കുന്നത്. ടെക്നോളജിയെ അധികം ആശ്രയിക്കാത്ത കേസ് അന്വേഷണ രീതിയാണ്. വളരെ ശ്രദ്ധയായി സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യുന്ന സേതുരാമയ്യരാണ് ഈ ചിത്രത്തിലും ഉള്ളത്. സിനിമ നിങ്ങള്‍ക്കിടയിലേക്ക് വരികയാണ്. ഇനി എല്ലാം നിങ്ങളാണ് തീരുമാനിക്കേണ്ടത്,’ മമ്മൂട്ടി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

1 hour ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

1 hour ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

2 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

2 hours ago