Categories: Gossips

മുംബൈയില്‍ താമസിക്കുന്ന സമയത്ത് ഞാന്‍ റെഡ് സ്ട്രീറ്റില്‍ പോയി, ഗോവന്‍ യുവതിയുടെ അടുത്തേക്കാണ് പണം കൊടുത്ത് കയറിയത്; ഉള്ളുലയ്ക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ജോണ്‍ പോള്‍

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അന്തരിച്ച ജോണ്‍ പോള്‍. ജീവിതാനുഭവങ്ങളായിരുന്നു ജോണ്‍ പോള്‍ തന്റെ തിരക്കഥയില്‍ ആവാഹിച്ചത്. അത്തരം ജീവിതാനുഭവങ്ങള്‍ക്ക് വേണ്ടി ഭ്രാന്തമായ രീതിയിലെല്ലാം താന്‍ നടന്നിട്ടുണ്ടെന്നും ജോണ്‍ പോള്‍ പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്.

മുംബൈയില്‍ താമസിക്കുന്ന സമയത്ത് താന്‍ റെഡ് സ്ട്രീറ്റില്‍ പോയ സംഭവം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ പോള്‍ വെളിപ്പെടുത്തിയിരുന്നു. പണം കൊടുത്ത് ഒരു ഗോവന്‍ യുവതിയുടെ മുറിയിലേക്കാണ് താന്‍ കയറിയതെന്നും അവിടെ കണ്ട കാഴ്ചകള്‍ ഉള്ളുലയ്ക്കുന്നതായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.

John Paul

‘ ജീവിതാനുഭവങ്ങള്‍ തേടി ഭ്രാന്തമായ യാത്ര നടത്തിയിരുന്ന കാലമുണ്ടായിരുന്നു. മുംബൈയില്‍ താമസിക്കുന്ന സമയത്ത് റെഡ് സ്ട്രീറ്റില്‍ പോയി. അതിനകത്ത് നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയാന്‍. പറഞ്ഞ് കേള്‍ക്കുന്നതിനേക്കാള്‍ ദാരുണമാണ് അവിടെ അവസ്ഥ. ഒരു ഗോവന്‍ യുവതിയുടെ മുറിയിലേക്കാണ് ഞാന്‍ പണം കൊടുത്ത് കയറിയത്. അവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ മൂന്ന് മെഴുകുതിരി ഉരുകി ഒലിച്ചതിന്റെ പാടുകള്‍ തറയിലുണ്ട്. അത് എന്താണെന്ന് ഞാന്‍ ചോദിച്ചു. സാര്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും മെഴുകുതിരി കത്തിച്ചിരിക്കുമെന്ന് അവള്‍ പറഞ്ഞു. കാറ്റത്ത് മുറിയില്‍ തൂക്കിയ കലണ്ടര്‍ പാറിയപ്പോള്‍ ഒരു മാതാവിന്റെ ചിത്രം. അതിനുള്ളില്‍ സുന്ദരിയായ ഒരു ടീനേജ് പെണ്‍കുട്ടിയുടെ പടമുണ്ട്. ആരാണെന്ന് ഞാന്‍ ചോദിച്ചു. മകളാണ്, മംഗലാപുരത്ത് പഠിക്കുകയാണെന്ന് പറഞ്ഞു. പിന്നെ അധികം നേരം അവിടെ ഇരുന്നില്ല. ഞാന്‍ ഇറങ്ങിപ്പോന്നു,’ ജോണ്‍ പോള്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

14 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

14 hours ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago