Categories: Videos

സേതുരാമയ്യരെ കാണാന്‍ നാഗവല്ലിയെത്തി; ശോഭനയ്ക്ക് ഭക്ഷണം വിളമ്പി കൊടുത്ത് മമ്മൂട്ടി (വീഡിയോ)

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ദ ബ്രെയ്ന്‍. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി അഞ്ചാം തവണയും മമ്മൂട്ടിയെത്തുമ്പോള്‍ സംവിധായകന്‍ കെ.മധു പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന് അറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മേയ് 1 ഞായറാഴ്ച ചിത്രം തിയറ്ററുകളിലെത്തും.

സിബിഐ 5 ഷൂട്ടിങ് നടക്കുന്ന വേളയില്‍ പ്രശസ്ത സിനിമാ താരം ശോഭന ആ സെറ്റിലേക്ക് എത്തിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. സിബിഐ 5 ല്‍ അതിഥി വേഷത്തില്‍ ശോഭനയെത്തുന്നുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അക്കാര്യത്തില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സിബിഐ 5 ന്റെ സെറ്റില്‍ ശോഭന അതിഥിയായി എത്തിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വീഡിയോ പുറത്തുവിടുന്നത് ഇപ്പോഴാണ്.

‘നാഗവല്ലി സേതുരാമയ്യരെ കാണാന്‍ എത്തിയപ്പോള്‍’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, നിര്‍മാതാവും മമ്മൂട്ടിയുടെ സഹായിയുമായ ജോര്‍ജ് എന്നിവരേയും വീഡിയോയില്‍ കാണാം. അതിഥിയായി എത്തിയ ശോഭനയ്ക്ക് മമ്മൂട്ടി സ്‌നേഹത്തോടെ ഭക്ഷണം വിളമ്പി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

അനില മൂര്‍ത്തി

Recent Posts

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

2 hours ago

ആക്ഷനും ത്രില്ലും നിറച്ച് ‘ഐ ആം ഗെയിം’ ട്രെയിലർ

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം…

2 hours ago

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

13 hours ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

13 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

13 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

23 hours ago