Categories: Gossips

എനിക്ക് കുറേ പ്രേമലേഖനങ്ങള്‍ കിട്ടി, ഷെല്‍ഫിന്റെ ഡോര്‍ തുറക്കാന്‍ പോലും കഴിയാത്ത വിധമായിട്ടുണ്ട്: ബാബു ആന്റണി

ഒരുകാലത്ത് മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരമായിരുന്നു ബാബു ആന്റണി. നടന്‍, വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളിലെല്ലാം ബാബു ആന്റണി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒമര്‍ ലുലു ചിത്രം പവര്‍സ്റ്റാറിലൂടെ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ഒരുകാലത്ത് തനിക്ക് ഏറെ ആരാധകരുണ്ടായിരുന്നെന്നും അതിന്റെ അനുഭവങ്ങളുമാണ് ബാബു ആന്റണി ഇപ്പോള്‍ തുറന്നുപറയുന്നത്.

‘പൂണെ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം ഫീമെയില്‍ ഫാന്‍ ഫോളോയിങ് ഉണ്ടായിരുന്നു. പോള്‍ വാള്‍ട്ടൊക്കെ ചാടുമ്പോള്‍ മുടി ഇങ്ങനെ പാറുന്നതും ബോളുമായിട്ട് ഓടുന്നതൊക്കെ കണ്ട് അന്നേ ആരാധകരുണ്ടായിരുന്നു. സിനിമയിലേക്കെത്തിയപ്പോള്‍ വില്ലനായി, അന്നും ഒരുപാട് പ്രേമലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂമ്പാരമായിട്ട് കത്തുകള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു,’ ബാബു ആന്റണി പറഞ്ഞു.

Babu Antony

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. ബാബു ആന്റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

3 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

4 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

4 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago