Prithviraj and Mammootty
മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു ഈ കോമഡി ചിത്രം. ബെന്നി പി.നായരമ്പലം ആണ് സിനിമയുടെ തിരക്കഥ രചിച്ചത്.
തൊമ്മനായി രാജന്‍ പി ദേവും ശിവനും സത്യനുമായി മമ്മൂട്ടിയും ലാലും തകര്‍ത്തഭിനയിച്ച സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് വേറെ രണ്ട് യുവതാരങ്ങളെയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്ക് പൃഥ്വിരാജിനെയും ലാലിന്റെ കഥാപാത്രത്തിലേക്ക് ജയസൂര്യയെയും ആണ് പരിഗണിച്ചിരുന്നത്. ഷാഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Thommanum Makkalum
‘മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏല്‍ക്കുന്നതും,’ ഷാഫി പറഞ്ഞു. മമ്മൂട്ടിയും ലാലും അഭിനയിക്കാന്‍ സമ്മതം അറിയിച്ചതോടെ തിരക്കഥയിലും മാറ്റങ്ങള്‍ വരുത്തി.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…