Categories: Gossips

സ്ഫടികത്തിലെ നായിക ശോഭനയായിരുന്നു, നരസിംഹത്തില്‍ കനകയ്ക്ക് പകരം സംയുക്ത വര്‍മ്മയും; മാറിവന്ന നടിമാര്‍

പല സിനിമകളിലും ആദ്യം തീരുമാനിച്ച നടിമാര്‍ക്ക് പകരം എത്തി വിസ്മയിപ്പിച്ച മറ്റ് ചില നടിമാരുണ്ട്. പകരക്കാരായി എത്തി അങ്ങനെ കരിയറില്‍ തന്നെ നിര്‍ണായക സ്വാധീനം വഹിച്ച ചിത്രങ്ങളുടെ ഭാഗമായവര്‍. അത്തരത്തില്‍ മലയാളത്തില്‍ പകരംവന്ന നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ മോഹന്‍ലാല്‍-ഉര്‍വശി കോംബിനേഷന്‍ നമുക്ക് മറക്കാന്‍ കഴിയില്ല. അത്രത്തോളം മികച്ച കോംബിനേഷന്‍ ആയിരുന്നു അത്. യഥാര്‍ഥത്തില്‍ ഉര്‍വശി അവതരിപ്പിച്ച നായിക കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് ശോഭനയെയാണ്. മോഹന്‍ലാലിന്റെ തന്നെ വിഷ്ണു ലോകത്തില്‍ മേനകയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. പിന്നീടാമ് ശാന്തികൃഷ്ണ എത്തിയത്.

Urvashi

മമ്മൂട്ടി നായകനായ സാഗരം സാക്ഷിയില്‍ സുകന്യയാണ് നായികയായി അഭിനയിച്ചത്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മീനയെയാണ്. മൃഗയയില്‍ സുനിത അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മോനിഷയാണ്. കമലദളത്തില്‍ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് സുകന്യയെയാണ്.

മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന രാജസേനന്‍ ചിത്രത്തില്‍ ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് ഗൗതമിയാണ്, എന്നാല്‍ ഒടുവില്‍ അവസരം കിട്ടിയത് ശോഭനയ്ക്കും. നരസിംഹത്തില്‍ കനക അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം ആലോചിച്ചത് സംയുക്ത വര്‍മയെയാണ്. ആകാശദൂത് എന്ന ചിത്രത്തില്‍ മാധവിക്ക് പകരം നായിക കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് ഗീതയാണ്. ഫ്രണ്ട്‌സില്‍ മീനയേക്കാള്‍ മുന്‍പ് നായികയായി പരിഗണിച്ചത് സാക്ഷാല്‍ മഞ്ജു വാര്യരെയാണ്. സിഐഡി മൂസയില്‍ ഭാവനയാണ് നായികയെങ്കിലും ആദ്യം ആലോചിച്ചത് സിമ്രാനെയാണ്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago