Categories: Gossips

മമ്മൂട്ടിയുടെ കഴുത്ത് ഞാന്‍ ശരിക്കും ഞെരിച്ചു; ക്രോണിക് ബാച്ചിലര്‍ സിനിമ സെറ്റില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് നടന്‍ മോഹന്‍

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മോഹന്‍ അയിരൂര്‍. സിദ്ധിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറില്‍ ശ്രദ്ധേയമായ വേഷത്തിലാണ് മോഹന്‍ അഭിനയിച്ചത്. അതും മമ്മൂട്ടിയുടെ വില്ലനായി. ആ സിനിമയുടെ സെറ്റില്‍വെച്ച് താന്‍ ശരിക്കും മമ്മൂട്ടിയുടെ കഴുത്ത് ഞെരിച്ച അനുഭവം തുറന്നുപറയുകയാണ് മോഹന്‍.

ക്രോണിക് ബാച്ചിലറിന്റെ ഫൈറ്റ് സീനില്‍ കൈ തണ്ടയില്‍ വച്ച് മമ്മൂട്ടിയുടെ കഴുത്ത് ഞാന്‍ ഞെരിക്കുന്ന ഒരു രംഗമുണ്ട്. റിഹേഴ്സലിന്റെ സമയത്ത് എല്ലാം എനിക്ക് അദ്ദേഹം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വെറുതെ ഒരു ജെര്‍ക്ക് ചെയ്താല്‍ മതി, അത് വേണ്ട രീതിയില്‍ ഞാന്‍ മാറ്റി കൊള്ളാം എന്ന് പറഞ്ഞു. പക്ഷേ, ടേക്ക് ആയപ്പോള്‍ എനിക്ക് ടൈമിങ് തെറ്റി. മമ്മൂട്ടിയുടെ കഴുത്തില്‍ ശരിയ്ക്കും ഞെരിച്ചു. ഞാന്‍ കുറച്ച് മാറി നിന്നു, അപ്പോള്‍ രണ്ട് അസോസിയേറ്റ്സ് വന്നിട്ട് പറഞ്ഞു, ചേട്ടന്റെ കാര്‍ഡ് കീറി എന്ന്. ഞാനും അത് ഉറപ്പിച്ചു.

Mohan Ayroor

ആ സമയത്ത് മമ്മൂട്ടി തന്നെ അടുത്തേക്ക് വിളിച്ച് പറഞ്ഞ കാര്യം മോഹന്‍ വെളിപ്പെടുത്തി. ‘എടാ നീ മമ്മൂട്ടിയ്ക്ക് ഇട്ടാണ് അടിയ്ക്കുന്നത്, അതാണ് പ്രശ്നം.. കഥാപാത്രത്തെ മാത്രമേ മുന്നില്‍ കാണാന്‍ പാടുള്ളൂ. അപ്പോള്‍ വിറക്കില്ല. പിന്നെ സ്റ്റണ്ട് ചെയ്യുമ്പോള്‍ ഞാന്‍ എന്നോ നീ എന്നോ ഇല്ല, ടൈം തെറ്റിയാല്‍ ബാക്കിയുണ്ടാവില്ല. അതുകൊണ്ട് ടൈം തെറ്റാതെ നോക്കാണം’ എന്നാണ് തന്റെ തോളില്‍ തട്ടി മമ്മൂട്ടി പറഞ്ഞതെന്ന് മോഹന്‍ വെളിപ്പെടുത്തി.

എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടും, മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിന്റെ കഴുത്ത് ഞാന്‍ ഞെരിച്ചു എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കുറ്റം പറയും. അത് ശരിയ്ക്കും അണ്‍ പ്രൊഫഷണലിസം ആണ്. അദ്ദേഹത്തിന് നന്നായി വേദനിച്ചിരുന്നു. സഹായിയായ ജോര്‍ജ്ജ് ഒരു സ്‌പ്രേ കൊണ്ടു കൊടുത്തു. അദ്ദേഹം അങ്ങോട്ടേക്ക് പോയി, പിന്നെ എനിക്ക് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇരുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനും ടെക്നീഷ്യന്‍സിനും എല്ലാം മുന്നില്‍ താനൊരു തെറ്റുകാരനെ പോലെയായെന്നും മമ്മൂട്ടിയുടെ വാക്കുകളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും മോഹന്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ രേണുസുധി

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ…

11 hours ago

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

18 hours ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

19 hours ago

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും…

19 hours ago

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…

19 hours ago

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

1 day ago