Mohanlal and Meena
മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വര്‍ണ്ണപ്പകിട്ട്. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ഐ.വി.ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ വര്‍ണ്ണപ്പകിട്ടിലെ സണ്ണി പാലമറ്റം എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് സുരേഷ് ഗോപിയാണ്.
സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നത് സംവിധായകന്‍ നിസാറുമായാണ്. ചര്‍ച്ച പാതിവഴിയില്‍ എത്തി നില്‍ക്കെ നിസാര്‍ സിനിമയില്‍ നിന്ന് പിന്മാറി. അങ്ങനെയാണ് ഐ.വി.ശശി സംവിധാനത്തിലേക്ക് എത്തുന്നത്. നിസാറുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിധമായിരുന്നു ആലോചിച്ചിരുന്നത്. ഐ.വി.ശശി വന്നതോടെ സുരേഷ് ഗോപിക്ക് പകരം നായകന്‍ മോഹന്‍ലാല്‍ ആയി.
Suresh Gopi
അക്കാലത്ത് രണ്ടരക്കോടി മുതല്‍മുടക്കിലാണ് വര്‍ണ്ണപ്പകിട്ട് ഒരുക്കിയത്. സിനിമ തിയറ്ററുകളില്‍ വിജയമായി. ദിലീപ്, ദിവ്യ ഉണ്ണി, ജനാര്‍ദ്ദനന്‍, ഗമേഷ് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…