Mammootty
തന്റെ കുഞ്ഞാരാധികയ്ക്ക് കലക്കന്‍ ഒരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആശുപത്രി കിടക്കയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് മമ്മൂട്ടി എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ‘ഹലോ മമ്മൂട്ടി അങ്കിള്‍ നാളെ എന്റെ ബര്‍ത്ത്‌ഡേ ആണ്. നാളെ എന്നെ ഒന്ന് വന്നു കാണുമോ? ഞാന്‍ അങ്കിളിന്റെ വലിയ ഫാനാണ്’ എന്ന് കുഞ്ഞാരാധിക ആശുപത്രി കിടക്കയില്‍ കിടന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ നിരവധിപേര്‍ ഷെയര്‍ ചെയ്തു.
ഒടുവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പതിവ് ചെക്കപ്പിന്റെ ഭാഗമായി കുടുംബസമേതം എത്തിയപ്പോള്‍ മമ്മൂട്ടിയോട് ഈ കുട്ടിയെ കുറിച്ച് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ആ കുട്ടിയെ കാണാമെന്ന് മമ്മൂട്ടി പറഞ്ഞു.
കുഞ്ഞാരാധികയുടെ അടുത്തെത്തിയ മമ്മൂട്ടി ഏറെ സ്‌നേഹത്തോടെ ജന്മദിനാശംസകള്‍ നേര്‍ന്നു. കുട്ടിയുടെ അടുത്ത് നിന്ന് കുറച്ച് നേരം സംസാരിക്കുകയും ചെയ്തു.
ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വ്വ രോഗം ബാധിച്ചാണ് കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…