Categories: Gossips

വീട്ടില്‍ സമാധാനവും സന്തോഷവും ഇല്ലെങ്കില്‍ അവിടെ നിന്നിട്ട് കാര്യമില്ല; സായ്കുമാറിന്റെ വാക്കുകള്‍ വൈറല്‍, ബിന്ദു പണിക്കരെ കുറിച്ചാണോയെന്ന് ആരാധകര്‍

വ്യക്തിജീവിതത്തെ കുറിച്ച് നടന്‍ സായ്കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് സായ്കുമാറിന്റെ വാക്കുകള്‍. ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് സായ്കുമാര്‍ വളരെ വൈകാരികമായി പ്രതികരിച്ചത്. ഭാര്യയും അഭിനേത്രിയുമായ ബിന്ദു പണിക്കരെ കുറിച്ചാണോ സായ്കുമാര്‍ ഇത് പറഞ്ഞതെന്നാണ് പലരും ചോദിക്കുന്നത്.

ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അവതാരകനോട് സായ്കുമാര്‍ പറഞ്ഞത്. ”വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി,” സായ്കുമാര്‍ പറഞ്ഞു.

Bindu Panicker and Sai Kumar

പറയുമ്പോള്‍ കാര്യങ്ങള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. ഞാന്‍ കാരണം മറ്റൊരാള്‍ വിഷമിക്കുന്നതില്‍ താല്‍പര്യമില്ലാത്തതിനാലാണ് ഒന്നും പറയാത്തത്. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാമെന്നും സായ്കുമാര്‍ പറഞ്ഞു.

നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

2 hours ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

3 hours ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago