Sohan Seenulal
തന്റെ വിവാഹത്തെ കുറിച്ച് മനസുതുറന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. ഇന്നലെയാണ് സോഹന്റെ വിവാഹം നടന്നത്. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. സ്റ്റെഫിയാണ് സോഹന്റെ ഭാര്യ. താനും സ്റ്റെഫിയുമായി അടുത്തതും പിന്നീട് വിവാഹം വരെ എത്തിയതുമായ സംഭവങ്ങള്‍ തുറന്നുപറയുകയാണ് സോഹന്‍ ഇപ്പോള്‍.
ലവ് ആന്‍ഡ് അറേഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് സോഹന്‍ പറഞ്ഞു. ‘പത്ത് വര്‍ഷമായി തമ്മില്‍ അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് മാറിയപ്പോഴാണ് കല്യാണം കഴിച്ചാലോ എന്ന് ആലോചിച്ചത്. വീടുകളില്‍ പറഞ്ഞപ്പോള്‍ അവരും സമ്മതിച്ചു മതത്തിന്റെയോ ജാതിയുടെയോ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പള്ളിയില്‍ വച്ച് മോതിരം മാറിയ ശേഷം എന്റെ വീട്ടില്‍ പായസം കൂട്ടിയുള്ള ഊണ്. മതത്തിനപ്പുറം രണ്ടു കുടുംബങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്നത് അനുഭവിക്കാനായി,’
Sohan Seenulal
‘വിവാഹം വൈകിയോ എന്നു ചോദിച്ചാല്‍, സ്റ്റെഫിയുമായി പ്രണയത്തിലാകും വരെ കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍. 32 വയസ്സിലാണ് സ്റ്റെഫിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, ‘മിന്നല്‍ മുരളി’യിലെ ഷിബു പറയും പോലെ 10 വര്‍ഷത്തെ കാത്തിരിപ്പാണ്..’ സോഹന്‍ പറഞ്ഞു.
സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…
വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…