Categories: Videos

ആരാധകര്‍ കാത്തിരുന്ന അഡാറ് ഐറ്റം എത്തി; ഇതിപ്പോ ഒരിക്കല്‍ കൂടി സിനിമ കാണേണ്ട അവസ്ഥയായല്ലോ എന്ന് കമന്റ് (വീഡിയോ)

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മാസ് കഥാപാത്രമാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. അതിനൊപ്പം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട മറ്റൊന്നായിരുന്നു ഭീഷ്മ പര്‍വ്വത്തിലെ സംഗീതം.

ഭീഷ്മ പര്‍വ്വത്തിന്റെ എന്‍ഡ് ക്രെഡിറ്റ് വേര്‍ഷന്‍ ലിറിക് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ബി നൊട്ടോറിയസ്’ എന്ന് തുടങ്ങുന്ന സംഗീതം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടി അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചു.

സുശിന്‍ ശ്യാമിന്റെ സംഗീതത്തിനൊപ്പം മമ്മൂട്ടിയുടെ മാസ് ഡയലോഗ് ഡെലിവറി കൂടിയാകുമ്പോള്‍ ഈ വീഡിയോ ആരാധകരെ ഹരംകൊള്ളിക്കുന്നു. എന്‍ഡ് ക്രെഡിറ്റ് വേര്‍ഷന്‍ ലിറിക് വീഡിയോ കണ്ട് ആവേശത്തിലായ ആരാധകര്‍ സിനിമ വീണ്ടും കാണാന്‍ തോന്നുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

5 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago