Categories: Gossips

ജയസൂര്യക്കൊപ്പം സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി അനൂപ് മേനോന്‍

കാട്ടുചെമ്പകം മുതല്‍ ഹോട്ടല്‍ കാലിഫോര്‍ണിയ വരെ ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താരങ്ങളാണ് ജയസൂര്യയും അനൂപ് മേനോനും. ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തതിനു ശേഷം ഇനി ഒരുമിച്ച് സിനിമ ചെയ്യേണ്ട എന്ന് ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച് തീരുമാനമെടുത്തിരുന്നു. അതിനൊരു കാരണവുമുണ്ട്. ആ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍.

ഒന്നിച്ച് സിനിമ ചെയ്യേണ്ട എന്ന് തങ്ങള്‍ ഇരുവരും ചേര്‍ന്നാണ് തീരുമാനിച്ചതെന്ന് അനൂപ് മേനോന്‍ പറയുന്നു. രണ്ട് പേര്‍ക്കും അവരവരുടേതായ സ്‌പേസ് ഉണ്ടാകാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു തീരുമാനം.

Anoop Menon and Jayasurya

‘ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്. അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതു കൊണ്ടാണ്. ഒരു കോമ്പോ ജേര്‍ണിയല്ല ഞങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവു കൊണ്ടാണ്. അതു ശരിയായ തീരുമാനവുമായിരുന്നു. കാരണം ഞാനും ജയനും ഇതിനോടകം വളരെയധികം സിനിമകളുടെ ഭാഗമായി. അതിനു ശേഷം ഞങ്ങള്‍ ഓരോ വര്‍ഷം കാണുമ്‌ബോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കും. എന്നാല്‍ അത് ഇതുവരെ നടന്നില്ല.’ അനൂപ് മേനോന്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

18 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

18 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

18 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago