Nikhila Vimal
സത്യന് അന്തിക്കാട് ചിത്രത്തില്‍ നായകന്റെ അനിയത്തിയുടെ വേഷം ചെയ്ത നടി പിന്നീട് അതേ സംവിധായകന്റെ ചിത്രത്തില്‍ നായികയായി. പത്ത് വര്‍ഷത്തെ ഇടവേളയിലാണിത്. ആരാണെന്ന് മനസിലായോ? 2009 ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം ഭാഗ്യദേവതയില്‍ ജയറാമിന്റെ അനിയത്തിയായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നിഖില വിമല്‍ തന്നെ. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന് അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിഖിലയ്ക്ക് ഭാഗ്യം ലഭിച്ചു.
ഭാഗ്യദേവതയില്‍ സാലി എന്നാണ് നിഖിലയുടെ കഥാപാത്രത്തിന്റെ പേര്. ജയറാമിന്റെ രണ്ടാമത്തെ സഹോദരിയാണ് ഈ ചിത്രത്തില്‍ നിഖില. പിന്നീട് 2015 ല്‍ ലൗ*24 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടു.
Nikhila Vimal
അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്, മേരാനാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലെല്ലാം നിഖില അഭിനയിച്ചു. കോവിഡ് മഹാമാരിക്കിടെ തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റില്‍ മികച്ച വേഷമാണ് നിഖിലയ്ക്ക് ലഭിച്ചത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…