Bhavana
വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന അഭിനയിക്കുമെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു പുതിയ സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി വിവരമുണ്ട്. ശ്യാം പുഷ്കരനാണ് ഈ സിനിമയുടെ തിരക്കഥ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് ഭാവനയെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. ‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു…അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്,’ ആഷിക് അബു പറഞ്ഞു.
അതേസമയം, താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഭാവന തുറന്നുപറഞ്ഞിരുന്നു. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു. താന്‍ നേരിട്ട അതിക്രമങ്ങള്‍ ഒരു വലിയ ദുസ്വപ്നം പോലെയാണ് തോന്നിയത്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നും എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചുവെന്നും ഭാവന പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…